മദ്യപാനശീലം നിയന്ത്രിക്കല്

ആര്ക്കും സംഭവിക്കാവുന്നതാണിത്.. നിങ്ങള്ക്കു പോലും. നിങ്ങള് ഒരു പാര്ട്ടിക്കു പോകുന്നു, സുഹൃത്തുക്കളെ കാണുന്നു, ചിരിക്കുന്നു, ആഹ്ലാദപൂര്വ്വം കുറെ സമയം ചെലവഴിക്കുന്നു.. അതു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനുള്ള സമയമാകുന്നു. നിങ്ങള് കാറിനടുത്തേക്കു വേച്ചുവേച്ചു ചെല്ലന്നു, സ്റ്റീയറിംഗിനു പിന്നില്

14

Aug 2015

മദ്യാശ്രയത്തിന്റെ ലക്ഷണങ്ങള് എന്തെല്ലാമാണ്?

Posted by / in മദ്യപാനശീലം നിയന്ത്രിക്കല് / No comments yet

മദ്യപാനശീലത്തിന്റെയും മദ്യദുരുപയോഗത്തിന്റെയും ലക്ഷണങ്ങള് വളരെ സമാനമാണ്, കൂടാതെ മിക്കപ്പോഴും അത് കേവലം ഒരു ഡിഗ്രി അല്ലെങ്കില് സാന്ദ്രതയുടെ ചോദ്യം മാത്രമാണ്.

മദ്യപാനശീലത്തിന്റെയും അതുപോലെ തന്നെ മദ്യ ദുരുപയോഗത്തിന്റെയും ചില അടയാളങ്ങളിലും ലക്ഷണങ്ങളിലും ഉള്പ്പെടുന്നവ:

 • ഒറ്റയ്ക്ക് മദ്യപിക്കുക.
 • രഹസ്യമായി മദ്യപിക്കുക.
 • എത്ര മദ്യം കഴിക്കുന്നു എന്ന കാര്യത്തില് പരിമിതപ്പെടുത്താന് കഴിയാതെ വരിക.
 • സമയബോധം നശിക്കല് – സമയത്തെപ്പറ്റി ഓര്മ്മിക്കാന് കഴിയാതിരിക്കുക.
 • അനുഷ്ഠാനങ്ങള് ഉണ്ടായിരിക്കുകയും ഈ അനുഷ്ഠാനങ്ങള്ക്ക് വിഘ്നമുണ്ടാകുന്പോള് അല്ലെങ്കില് ആരെങ്കിലും അഭിപ്രായം പറയുന്പോള് ശുണ്ഠിയെടുക്കുക/ അലോസരപ്പെടുകയും ചെയ്യുക. ഇത് ഭക്ഷണം കഴിക്കുന്നതിന് മുന്പ്/ ഒപ്പം/കഴിഞ്ഞ് അല്ലെങ്കില് ജോലിക്കു ശേഷം ആകാം.
 • ആ വ്യക്തി ആസ്വദിച്ചിരുന്ന ഹോബികളും പ്രവര്ത്തനങ്ങളും ഉപേക്ഷിക്കുക; അവയില് താത്പര്യം നഷ്ടപ്പെടുക.
 • മദ്യപിക്കാനുള്ള ഒരു ത്വര അനുഭവപ്പെടുക.
 • മദ്യപിക്കേണ്ട സമയം അടുത്തുവരുന്പോള് അസ്വസ്ഥനാകുക. മദ്യം ലഭ്യമല്ലെങ്കില്, അഥവാ അത് ലഭ്യമാകാതിരിക്കാന് സാദ്ധ്യതയുണ്ടെന്നു കണ്ടാല് ഈ തോന്നല് കൂടുതല് സാന്ദ്രമായിരിക്കും.
 • സാദ്ധ്യതയില്ലാത്ത സ്ഥലങ്ങളില് മദ്യത്തിന്റെ ശേഖരം ഉണ്ടാകുക.
 • മദ്യപിക്കാനും തുടര്ന്ന് മികച്ച അനുഭൂതി ലഭിക്കുന്നതിനും വേണ്ടി മദ്യം കഴിക്കുക.
 • ബന്ധങ്ങളില് പ്രശ്നങ്ങളുണ്ടാകുക (മദ്യപാനം മൂലം ഉത്തേജിപ്പിക്കപ്പെടുന്നത്).
 • നിയമസംബന്ധമായ പ്രശ്നങ്ങളുണ്ടാകുക (മദ്യപാനം കാരണമുണ്ടാകുന്നത്).
 • ജോലിസംബന്ധിച്ച പ്രശ്നങ്ങളുണ്ടാകുക (മദ്യപാനം കാരണം, അഥവാ മദ്യപാനം മൂലകാരണമായി).
 • പണ സംബന്ധമായ പ്രശ്നങ്ങള് ഉണ്ടാകുക (മദ്യപാനം കാരണം).
 • മദ്യത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് വളരെ കൂടുതല് അളവ് മദ്യം ആവശ്യമായി വരിക.
 • മദ്യപിക്കാത്തപ്പോള് ഓക്കാനം, വിയര്ക്കല് അല്ലെങ്കില് വിറയല് പോലും ഉണ്ടാകുക.

മദ്യത്തിന്റെ ദുരുപയോഗം നടത്തുന്ന ഒരാള്ക്ക് ഇവയില് പല ലക്ഷണങ്ങളും അടയാളങ്ങളും ഉണ്ടായേക്കാം – എന്നാല് മദ്യാശ്രയത്വമുള്ള ഒരാള്ക്ക് ഉള്ളതുപോലെ അവര്ക്ക് പിന്വലിയല് ലക്ഷണം ഉണ്ടാകുകയില്ല, അല്ലെങ്കില് കുടിക്കാനുള്ള ഇതേ അളവിലെ നിര്ബന്ധവും ഉണ്ടാകില്ല.

മദ്യ ആശ്രയത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് വ്യാപകമാണ്, അവ ആ വ്യക്തിയെ ശാരീരികവും മനശ്ശാത്രപരവും സാമൂഹികവുമായി ബാധിക്കുന്നു. മദ്യപാനപ്രശ്നം ഉള്ള ഒരാളെ സംബന്ധിച്ച് മദ്യപാനം ഒരു നിര്ബന്ധമായി മാറുന്നു – അതിന് മറ്റെല്ലാ നടപടികളുടെയും മുകളില് പ്രാമുഖ്യം ലഭിക്കുന്നു. അനേക വര്ഷത്തേക്ക് തിരിച്ചറിയാന് കഴിയാത്ത വിധത്തില് അതിന് മറഞ്ഞിരിക്കാന് കഴിയും.

Please select the social network you want to share this page with: