
ആര്‍ക്കും സംഭവിക്കാവുന്നതാണിത്.. നിങ്ങള്‍ക്കു പോലും. നിങ്ങള്‍ ഒരു പാര്‍ട്ടിക്കു പോകുന്നു, സുഹൃത്തുക്കളെ കാണുന്നു, ചിരിക്കുന്നു, ആഹ്ലാദപൂര്‍വ്വം കുറെ സമയം ചെലവഴിക്കുന്നു.. അതു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനുള്ള സമയമാകുന്നു. നിങ്ങള്‍ കാറിനടുത്തേക്കു വേച്ചുവേച്ചു ചെല്ലന്നു, സ്റ്റീയറിംഗിനു പിന്നില്‍


എന്തുകൊണ്ടാണ് കൌമാരക്കാര്‍ മദ്യപിക്കുന്നത്?
Posted by Responsible Consumption / in ചെറുപ്രായക്കാരിലെ മദ്യപാനം / No comments yet
ഗുണമേന്മയുള്ള ഗവേഷണം സൂചിപ്പിക്കുന്നത് പ്രായം തികയാതെയുള്ള മദ്യപാനത്തിന് അനേകം കാരണങ്ങളുണ്ടെന്നാണ് ഒപ്പം പ്രതീകാത്മകം മുതല്‍ പ്രായോഗികം വരെയുള്ള അനേകം റോളുകള്‍ സാമൂഹ്യഘടനയില്‍ വരുത്താന്‍ മദ്യത്തിനു കഴിയും; അത് ‘മുതിര്‍ന്നവരുടെ’ പെരുമാറ്റവുമായി താദാത്മ്യം പ്രാപിക്കുന്ന അല്ലെങ്കില്‍ അതിനെ അനുകരിക്കുന്നത് പോലെ ലളിതമായ ഒരു പ്രശ്നമല്ല.
കുട്ടികള്‍ എന്തുകൊണ്ട് മദ്യപിച്ചേക്കാം എന്ന കാര്യം മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടത് സുപ്രധാനമാണ് അങ്ങനെ വിവേകപൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് നടത്താന്‍ സ്വന്തം കുട്ടിയെ പ്രേരിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
റിസ്ക് എടുക്കല്‍—ഗവേഷണം കാണിക്കുന്നത് ഇരുപതുകളില്‍ എത്തുന്നതു വരെ മസ്തിഷ്ക്കവികസനം തുടരുന്നതായാണ്, ആ സമയത്ത് അത് സുപ്രധാന ആശയവിനിമയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയും അതിന്റെ ധര്‍മ്മങ്ങള്‍ പരിഷ്ക്കരിക്കുകയും ചെയ്യുന്നു. കൌമാരത്തിന്റെ സ്വഭാവ സവിശേഷതകളായ ചില പെരുമാറ്റങ്ങള്‍ – പുതിയതും അപകടസാദ്ധ്യത ഉള്ളതുമായ സാഹചര്യങ്ങള്‍ തേടാനുള്ള അവരുടെ വാസന പോലെ, വിശദീകരിക്കാന്‍ സഹായിക്കുന്നതാണ് ഈ ദൈര്‍ഘ്യമേറിയ വികസന കാലാവധി എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ചില കൌമാരക്കാര്‍ക്ക്, സന്ത്രാസം തേടലില്‍ മദ്യവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഉള്‍പ്പെട്ടേക്കാം. വികസനപരമായ മാറ്റങ്ങള്‍ എന്തുകൊണ്ടാണ് കൌമാരപ്രായക്കാര്‍ ഇത്ര ആവേശപൂര്‍വ്വം പെരുമാറുന്നത് എന്നതു സംബന്ധിച്ച് മനശ്ശാസ്ത്രപരമായി സാദ്ധ്യമായ ഒരു വിശദീകരണവും നല്കുന്നു, മദ്യപാനം പോലെയുള്ള തങ്ങളുടെ പെരുമാറ്റങ്ങള്‍ക്ക് അനന്തരഫലങ്ങളുണ്ട് എന്നത് മിക്കപ്പോഴും അവര്‍ തിരിച്ചറിയാതെ പോകുന്നു.
