ബിന്ജ് മദ്യപാനം ഒഴിവാക്കാന്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും?
Posted by Responsible Consumption / in ബിന്ജ് (മദിച്ചുല്ലസിച്ചുള്ള) മദ്യപാനം /
ബിന്ജ് മദ്യപാനം ഒഴിവാക്കുന്നതിന് വ്യക്തിപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും:
- ബിന്ജ് മദ്യപാനത്തിന്റെ ആരോഗ്യസംബന്ധമായ പരിണത ഫലങ്ങളെപ്പറ്റി അവബോധമുണ്ടായിരിക്കുക. ബിന്ജ് മദ്യപാനത്തെ മറികടക്കുന്നതില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കുന്നതിലെ ഒരു സുപ്രധാന ഭാഗമാണ് ബിന്ജ് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി അവബോധമുണ്ടായിരിക്കുക എന്നത്.
- ബിന്ജ് മദ്യപാനത്തിനുള്ള സാഹചര്യങ്ങളും സംഭാവ്യമായ പ്രേരകങ്ങളും ഒഴിവാക്കുക. മദ്യം ചടങ്ങിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാകുന്ന തരം പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുക. മദ്യപാന മത്സരങ്ങള്‍ അല്ലെങ്കില്‍ അനുബന്ധ കളികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക.
- ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് എന്താണെന്ന് മനസ്സിലാക്കുക. മിക്കപ്പോഴും വിളന്പി നല്കപ്പെടുന്ന അളവ് ശുപാര്‍ശ ചെയ്യപ്പെട്ടതിനെക്കാള്‍ വലിപ്പമുള്ളതായിരിക്കും.
- സാവധാനം നുകരുക. ഒരു സമയത്ത് നിങ്ങളുടെ പാനീയത്തിന്റെ കുറെ സിപ്പ് മാത്രം എടുക്കുക. ഒരു മണിക്കൂറില്‍ ഒന്നിലധികം ഡ്രിങ്കുകള്‍ കഴിക്കരുത്. നിങ്ങളുടെ ശരീരം മദ്യം ആഗിരണം ചെയ്യുന്നത് നിങ്ങളുടെ അവസാന സിപ്പ് കഴിഞ്ഞ് 90 ല്‍പ്പരം മിനിട്ടിനു ശേഷമാണ്, നിങ്ങളുടെ ശരീരം എങ്ങനെയാണ് ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഉടന്‍ തന്നെ അറിയാന്‍ കഴിയുകയില്ല.
- സോഡ അല്ലെങ്കില്‍ മറ്റ് നോണ്‍-ആല്‍ക്കഹോളിക് പാനീയങ്ങള്‍ തിരഞ്ഞെടുക്കുക.
- മനസ്സില്‍ സമാനമായ ഉപഭോഗ പരിധികളുള്ള ആളുകളുമായി പുറത്തേക്കു പോകുക. സുഹൃത്തുക്കള്‍ക്ക് സാഹചര്യത്തിന് ധാരാളം സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ പരിധികളെ ആദരിക്കുകയും ഡ്രിങ്ക് ബിന്ജ് നടത്താനിഷ്ടപ്പെടാത്തവരുമായ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.
- ആല്കോപോപ്സില് നിന്ന് അകന്നു കഴിയുക. ആല്കോപോപ്സില് ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട് അതിനാല്‍ അവ പരന്പരാഗത സോഡാ പാനീയങ്ങളെ പോലെ സ്വാദനുഭവിച്ചു കുടിക്കാം. ഇവ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉള്ളിലാക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയും.
- മദ്യം, സാമൂഹികമായി ഒരു വിനോദ മരുന്നായി മാപ്പുനല്കപ്പെടുന്പോള്. അത് ഒരു മത്സരമല്ലെന്നും അല്ലെങ്കില്‍ ധീരനായി കാണുപ്പെടാനുള്ള ഒരു മാര്‍ഗ്ഗമല്ലെന്നും ഓര്‍മ്മിക്കുക.
ആത്യന്തികമായി വര്‍ദ്ധിച്ച അവബോധവും ബിന്ജ് മദ്യപിക്കലിന്റെ പ്രഭാവങ്ങള്‍ മനസ്സിലാക്കുന്നതും സമൂഹത്തെ ആരോഗ്യകരമായ പെരുമാറ്റങ്ങളിലേക്ക് മാറാന്‍ സഹായിക്കും. കുട്ടികളോടും തങ്ങളുടെ സമൂഹത്തോടും ബിന്ജ് മദ്യപാനത്തിന്റെ ദോഷകരമായ പ്രഭാവങ്ങളെപ്പറ്റി സംസാരിക്കാന്‍ മാതാപിതാക്കളെയും മുതിര്‍ന്നവരെയും പ്രോത്സാഹിപ്പിക്കുന്നു.