
എന്തുകൊണ്ടാണ് കൌമാരക്കാര്‍ മദ്യപിക്കുന്നത്?
Posted by Responsible Consumption / in ചെറുപ്രായക്കാരിലെ മദ്യപാനം / No comments yet
ഗുണമേന്മയുള്ള ഗവേഷണം സൂചിപ്പിക്കുന്നത് പ്രായം തികയാതെയുള്ള മദ്യപാനത്തിന് അനേകം കാരണങ്ങളുണ്ടെന്നാണ് ഒപ്പം പ്രതീകാത്മകം മുതല്‍ പ്രായോഗികം വരെയുള്ള അനേകം റോളുകള്‍ സാമൂഹ്യഘടനയില്‍ വരുത്താന്‍ മദ്യത്തിനു കഴിയും; അത് ‘മുതിര്‍ന്നവരുടെ’ പെരുമാറ്റവുമായി താദാത്മ്യം പ്രാപിക്കുന്ന അല്ലെങ്കില്‍ അതിനെ അനുകരിക്കുന്നത് പോലെ ലളിതമായ ഒരു പ്രശ്നമല്ല.
കുട്ടികള്‍ എന്തുകൊണ്ട് മദ്യപിച്ചേക്കാം എന്ന കാര്യം മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടത് സുപ്രധാനമാണ് അങ്ങനെ വിവേകപൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് നടത്താന്‍ സ്വന്തം കുട്ടിയെ പ്രേരിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
റിസ്ക് എടുക്കല്‍—ഗവേഷണം കാണിക്കുന്നത് ഇരുപതുകളില്‍ എത്തുന്നതു വരെ മസ്തിഷ്ക്കവികസനം തുടരുന്നതായാണ്, ആ സമയത്ത് അത് സുപ്രധാന ആശയവിനിമയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയും അതിന്റെ ധര്‍മ്മങ്ങള്‍ പരിഷ്ക്കരിക്കുകയും ചെയ്യുന്നു. കൌമാരത്തിന്റെ സ്വഭാവ സവിശേഷതകളായ ചില പെരുമാറ്റങ്ങള്‍ – പുതിയതും അപകടസാദ്ധ്യത ഉള്ളതുമായ സാഹചര്യങ്ങള്‍ തേടാനുള്ള അവരുടെ വാസന പോലെ, വിശദീകരിക്കാന്‍ സഹായിക്കുന്നതാണ് ഈ ദൈര്‍ഘ്യമേറിയ വികസന കാലാവധി എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ചില കൌമാരക്കാര്‍ക്ക്, സന്ത്രാസം തേടലില്‍ മദ്യവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഉള്‍പ്പെട്ടേക്കാം. വികസനപരമായ മാറ്റങ്ങള്‍ എന്തുകൊണ്ടാണ് കൌമാരപ്രായക്കാര്‍ ഇത്ര ആവേശപൂര്‍വ്വം പെരുമാറുന്നത് എന്നതു സംബന്ധിച്ച് മനശ്ശാസ്ത്രപരമായി സാദ്ധ്യമായ ഒരു വിശദീകരണവും നല്കുന്നു, മദ്യപാനം പോലെയുള്ള തങ്ങളുടെ പെരുമാറ്റങ്ങള്‍ക്ക് അനന്തരഫലങ്ങളുണ്ട് എന്നത് മിക്കപ്പോഴും അവര്‍ തിരിച്ചറിയാതെ പോകുന്നു.
പ്രതീക്ഷകള്‍—മദ്യപിക്കാന്‍ ആരംഭിക്കണോ എന്നതും എത്രത്തോളം മദ്യപിക്കണം എന്നതും ഉള്‍പ്പെടെ, അവരുടെ മദ്യപാനസംബന്ധമായ പെരുമാറ്റത്തെ സ്വാധീനിക്കുന്നത് മദ്യത്തെയും അതിന്റെ പ്രഭാവങ്ങളെയും ആളുകള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ്. മദ്യപാനം ആനന്ദദായകമായ ഒരു അനുഭവമായിരിക്കും എന്നു പ്രതീക്ഷിക്കുന്ന ഒരു കൌമാരക്കാരന് അങ്ങനെയല്ലാത്ത ഒരാളെ അപേക്ഷിച്ച് മദ്യപിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ബാല്യത്തില്‍ തുടങ്ങി കൌമാരത്തിലൂടെ താരുണ്യത്തിലേക്കു കടക്കുന്പോള്‍ മദ്യപാന രീതികളെ പ്രതീക്ഷകള്‍ എപ്രകാരം സ്വാധീനിക്കുന്നു എന്നതില്‍ കേന്ദ്രീകരിക്കുന്നത് മദ്യപാന ഗവേഷണത്തിലെ ഒരു പ്രമുഖ മേഖലയാണ്. മദ്യപാനം സംബന്ധിച്ച വിശ്വാസങ്ങള്‍ ജീവിതത്തില്‍ വളരെ നേരത്തെ തന്നെ സ്ഥാപിക്കപ്പെടുന്നു, കുട്ടികള്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങുന്നതിനു മുന്‍പ് തന്നെ.
മദ്യത്തോടുള്ള സംവേദനത്വവും സഹ്യതയും—മുതിര്‍ന്നവരുടെ മസ്തിഷ്ക്കവും പക്വതയെത്താത്ത കൌമാരക്കാരുടെ മസ്തിഷ്ക്കവും തമ്മിലുള്ള വ്യത്യാസം, ഉറക്കം തൂങ്ങല്‍, സന്തുലനത്തിന്റെ അഭാവം, പിന്വലിയല്/ഹാംഗോവര്‍ പ്രഭാവങ്ങള്‍ എന്നിവ പോലെയുള്ള മദ്യപാനത്തിന്റെ ദുഷിച്ച അനന്തരഫലങ്ങള്‍ പരിചയിക്കുന്നതിനു മുന്‍പ് എന്തുകൊണ്ടാണ് തരുണ മദ്യപരില്‍ ഒരു വലിയ പങ്കിന് വളരെ കൂടുതല്‍ മദ്യം അകത്താക്കാന്‍ കഴിയുന്നത് എന്ന് വിശദീകരിക്കാന്‍ സഹായിച്ചേക്കും. ഈ അസാധാരണ സഹ്യത യുവത്വത്തിലേക്ക് കടന്നവരിലെ ബിന്ജ് മദ്യപാനത്തിന്റെ ഉയര്‍ന്ന നിരക്കുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കും. അതേ സമയത്തു തന്നെ, സാമൂഹിക സാഹചര്യങ്ങളില്‍ കൂടുതല്‍ അനായാസത അനുഭവപ്പെടുന്നതു പോലെയുള്ള മദ്യപാനത്തിന്റെ നല്ല പ്രഭാവങ്ങളോട് കൌമാരക്കാര്‍ വിശേഷിച്ചും സംവേദനത്വമുള്ളവരായി കാണപ്പെടുന്നു, ഈ പോസിറ്റീവ് സാമൂഹ്യ അനുഭവങ്ങള്‍ കാരണം യുവാക്കള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതല്‍ മദ്യപിച്ചേക്കാം.
വ്യക്തിത്വ സ്വഭാവസവിശേഷതകളും മനശ്ശാസ്ത്രപരമായ കോമോര്‍ബിഡിറ്റിയും— തീരെ ചെറിയ പ്രായത്തില്‍ മദ്യപിച്ചു തുടങ്ങുന്ന കുട്ടികള്‍ മിക്കപ്പോഴും മദ്യപാനം ആരംഭിക്കാന്‍ അവരെ കൂടുതല്‍ സാദ്ധ്യതയുള്ളവരാക്കുന്ന സമാന വ്യക്തിത്വ സ്വഭാവസവിശേഷതകള്‍ പങ്കുവയ്ക്കുന്നു. നശീകരണം, അതിസക്രിയം, ആക്രാമകം എന്നീ സ്വഭാവങ്ങളുള്ള ചെറുപ്പക്കാരും – മിക്കപ്പോഴും പെരുമാറ്റ പ്രശ്നങ്ങളുള്ളവര്‍ അല്ലെങ്കില്‍ സാമൂഹിക വിരുദ്ധര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ – അതുപോലെ തന്നെ വിഷാദരോഗമുള്ളവര്‍, പിന്‍വലിഞ്ഞവര്‍ അല്ലെങ്കില്‍ ഉത്കണ്ഠയുള്ളവര്‍ മദ്യസംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം അപകടസാദ്ധ്യത ഉള്ളവരായേക്കാം. മദ്യപാനവുമായി ബന്ധപ്പെട്ട മറ്റ് പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങളില്‍ അനുസരണയില്ലായ്മ, ഹാനിയും ഹാനികരമായ സാഹചര്യങ്ങളും ഒഴിവാക്കുന്നതില്‍ ബുദ്ധിമുട്ട്, നിയമങ്ങള്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ പരിഗണിക്കാതെ പ്രവര്‍ത്തിക്കുന്ന തരുണരില്‍ കാണപ്പെടുന്ന മറ്റ് അനേകം സ്വഭാവസവിശേഷതകളും ഉള്ളവരായിരിക്കും.
( വൈദ്യശാസ്ത്രത്തില്‍, കോമോര്ബിഡിറ്റി അര്‍ത്ഥമാക്കുന്നത് ഒരു പ്രാഥമിക രോഗം അല്ലെങ്കില്‍ തകരാറിനൊപ്പമുണ്ടാകുന്ന ഒന്നോ അതിലധികമോ അധക തകരാറുകള്‍ (അല്ലെങ്കില്‍ രോഗങ്ങള്‍) ആണ്; അല്ലെങ്കില്‍ അത്തരം അധിക തകരാറുകള്‍ അല്ലെങ്കില്‍ രോഗങ്ങളുടെ പ്രഭാവമാണ്. അധിക തകരാറും പെരുമാറ്റപരമോ മാനസികമോ ആയ തകരാര്‍ ആണെന്നു വരാം.)
പരന്പരാഗത ഘടകങ്ങള്‍ —മദ്യപാനത്തിന്റെ പ്രഭാവങ്ങള്‍ ഉള്‍പ്പെടെ, മദ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടുള്ള ഒരാളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കാനോ കുറയ്ക്കാനോ സംഗമിക്കുന്ന പെരുമാറ്റപരവും മനശ്ശാസ്ത്രപരവുമായ ചില ഘടകങ്ങള്‍ ജനിതകവുമായി നേരിട്ട് ബന്ധപ്പെട്ടതാകാം. ഉദാഹരണത്തിന്, മദ്യപനായ ഒരാളുടെ കുട്ടിയാകുന്നത് അല്ലെങ്കില്‍ കുടുംബത്തില്‍ മദ്യപരായ അനേകം ആളുകളുണ്ടാകുന്നത് ഒരാളെ മദ്യപാന സംബന്ധമായ പ്രശ്നളില്‍ കൂടുതല്‍ അപകട സാദ്ധ്യതയുള്ളവരാക്കി മാറ്റുന്നു. മദ്യപരുടെ മക്കള്‍ (COAs) മദ്യപാനവുമായി അടുത്ത് ബന്ധമില്ലാത്തവരുടെ മക്കളെ അപേക്ഷിച്ച് മദ്യപാനസംബന്ധമായ അപകടസാദ്ധ്യതകള്‍ നേരിടാന്‍ 4 മുതല്‍ 10 മടങ്ങ് വരെ സാദ്ധ്യത കൂടുതലുള്ളവരാണ്. COAs തീരെ ചെറിയ പ്രായം മുതല്‍ മദ്യപാനം ആരംഭിക്കാനും കൂടുതല്‍ വേഗത്തില്‍ മദ്യപാന പ്രശ്നങ്ങളിലേക്ക് പുരോഗമിക്കാനും സാദ്ധ്യത അധികമാണ്.