
20
Aug 2015സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം എന്തുകൊണ്ട്?
Posted by Responsible Consumption / in ചുമതലാബോധമുള്ള മദ്യപാനം / No comments yet
മദ്യം പുരുഷന്മാരുടേതില് നിന്നു വ്യത്യസ്തമായ നിലയിലാണ് സ്ത്രീകളെ ബാധിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്:
- ശരാശരി കണക്കില്, സ്ത്രീകള്ക്കു തൂക്കം കുറവാണ്, കുറഞ്ഞ തൂക്കമുള്ളവരില് കൂടിയ തൂക്കമുള്ളവരുമായി താരതമ്യപ്പെടുത്തുന്പോള് രക്തത്തിലെ മദ്യത്തിലെ അളവ് ഉയര്ന്ന നിലവാരത്തിലെത്തുന്നു
- സ്ത്രീകള്ക്ക് കൂടുതല് അഡിപോസ് ടിഷ്യു (കൊഴുപ്പ്) ഉണ്ട്, അത് മദ്യം ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കാന് ഇടയാക്കുകയും അതിന്റെ പ്രഭാവം നീങ്ങിപ്പോകാന് കൂടുതല് സമയമെടുക്കുകയും ചെയ്യുന്നു.
- മദ്യം നേര്പ്പിക്കുന്നതിന് സ്ത്രീകളുടെ ശരീരത്തില് വെള്ളത്തിന്റെ അളവ് കുറവാണ്. . ഒരേ തൂക്കമുള്ള ഒരു സ്ത്രീയും പുരുഷനും ഒരേ അളവ് മദ്യം കഴിച്ചാല്, സ്ത്രീയുടെ രക്തത്തിലെ മദ്യത്തിന്റെ സാന്ദ്രതയായിരിക്കും ഉയര്ന്നത്. .
- ആല്ക്കഹോള് വിഘടിപ്പിക്കുന്ന ദീപനരസത്തിന്റെ താഴ്ന്ന തോതിലുള്ള നിലവാരമാണ് സ്ത്രീകള്ക്കുള്ളത്. താഴ്ന്ന നിലവാരത്തിലുള്ള ദീപനരസങ്ങളുടെ അര്ത്ഥം മദ്യം ഒരു സ്ത്രീയുടെ ശരീരവ്യവസ്ഥയില് കൂടുതല് നേരം നിലനില്ക്കുമെന്നാണ്. .