
16
Aug 2015നിങ്ങള്‍ മദ്യപിച്ച് വാഹനമോടിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കാം?
Posted by Responsible Consumption / in മദ്യപിച്ച് വാഹനമോടിക്കല്‍ / No comments yet
പരിക്കേല്‍ക്കുന്നതിന് വാഹനമോടിക്കുന്പോള്‍ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടാകണമെന്നില്ല എന്നതാണ് വാസ്തവം. നിങ്ങള്‍ സമചിത്തനായിരിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് എതിരേ വരുന്ന ഡ്രൈവര്‍ ഇടിച്ചുതെറിപ്പിച്ചേക്കാം. അതിനാല്‍, നിങ്ങള്‍ക്ക് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നതിനു വേണ്ടി ചെയ്യാന്‍ കഴിയുന്നത് ഇവയാണ്:
- ഭക്ഷിച്ചുകൊണ്ടു വാഹനമോടിക്കുക, ചിരിച്ചുകൊണ്ട് വാഹനമോടിക്കുക, സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക തുടങ്ങി എന്തു തന്നെ ചെയ്താലും ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത്.
- മദ്യപിച്ച ഒരാള്‍ക്കൊപ്പം ഒരിക്കലും യാത്ര ചെയ്യരുത്.
- നിങ്ങള്‍ സാമൂഹിക മദ്യപാനത്തില്‍ ഏര്‍പ്പെടുന്പോള്‍ നിങ്ങളെ വീട്ടിലെത്തിക്കാന്‍ ഒരു ടാക്സി അഥവാ ഡ്രൈവറെ വിളിക്കുക.
- മദ്യപിച്ചതിനു ശേഷം വാഹനമോടിക്കാന്‍ നിങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവര്ത്ക രെയും ഒരിക്കലും അനുവദിക്കരുത്.
- നിങ്ങള്‍ ഒരു സംഘമായി മറ്റൊരിടത്ത് സന്ദര്‍ശനത്തിനു പോയതാണെങ്കില്‍, മദ്യം കഴിക്കാതെ കഴിയാന്‍ കൂട്ടത്തില്‍ ഒരാളെ കണ്ടെത്തുകയും വാഹനമോടിക്കാന്‍ അയാളെ ഏല്‍പ്പിക്കുകയും ചെയ്യുക.
- ഒരു പാര്‍ട്ടിക്കു പോകുന്പോള്‍, നിങ്ങളെ തിരികെ വീട്ടിലേക്ക് വാഹനമോടിച്ച് എത്തിക്കാന്‍ (സമചിത്തനായി കഴിയുന്ന) ഒരാളെ നേരത്തെ ഏര്‍പ്പാടു ചെയ്യുക.
- ചുമതലാബോധത്തോടെ പെരുമാറുക – നിങ്ങള്‍ ആളുകളെ ക്ഷണിച്ച് മദ്യം വിളന്പുന്പോള്‍, എല്ലാവരും സുരക്ഷിതരായി വീട്ടിലേക്കു മടങ്ങുന്നു എന്ന് ഉറപ്പാക്കുക.
- നിങ്ങള്‍ക്ക് വാഹനമോടിക്കാതിരിക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍, അല്പം പോലും മദ്യം ചേരാത്ത ബീയര്‍, മോക്ടെയില്‍സ് അല്ലെങ്കില്‍ സാധാരണ സോഫ്റ്റ് ഡ്രിങ്ക്സ് മാത്രം കഴിക്കുക.
- രാത്രിയില്‍ പുറത്തു പോകുന്പോഴൊക്കെ അത് ഒരു പബ് അഥവാ ബാറിലേക്ക് തന്നെ ആകണമെന്നു ശഠിക്കരുത് – ഒരു റെസ്റ്റൊറന്റില്‍ ടേബിള്‍ ബുക്ക് ചെയ്യാം, ഹൈവേയിലെ ഢാബയിലേക്ക് വണ്ടിയോടിച്ച് ചെല്ലാം അല്ലെങ്കില്‍ നിങ്ങളുടെ നഗരത്തിലെ ഏറ്റവും പുതിയ ഫൂഡ് ട്രക്ക് സന്ദര്‍ശിക്കാം!