മദ്യപിച്ച് വാഹനമോടിക്കല്

ലേഖനങ്ങളിലേക്ക് മടങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Untitled-1

ആര്ക്കും സംഭവിക്കാവുന്നതാണിത്.. നിങ്ങള്ക്കു പോലും. നിങ്ങള് ഒരു പാര്ട്ടിക്കു പോകുന്നു, സുഹൃത്തുക്കളെ കാണുന്നു, ചിരിക്കുന്നു, ആഹ്ലാദപൂര്വ്വം കുറെ സമയം ചെലവഴിക്കുന്നു.. അതു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനുള്ള സമയമാകുന്നു. നിങ്ങള് കാറിനടുത്തേക്കു വേച്ചുവേച്ചു ചെല്ലന്നു, സ്റ്റീയറിംഗിനു പിന്നില് ഇരിക്കുന്നു. ഞാന് മദ്യപിച്ചിട്ടില്ല, ഹൃദ്യമായ ഒരു ആഹ്ലാദാനുഭൂതി മാത്രമാണ് അനുഭവപ്പെടുന്നത് എന്ന് നിങ്ങള് സ്വയം പറയുന്നു. എന്നെ ലഹരിക്ക് അടിമയാക്കാന് ഇതിനെക്കാള് വളരെ കൂടുതല് വേണ്ടിവരും.

നിങ്ങള്ക്ക് അതില് കൂടുതല് തെറ്റുപറ്റാന് കഴിയില്ല.

ആഴത്തെ സംബന്ധിച്ച നിങ്ങളുടെ അവബോധം, നിര്ണ്ണയം, അതുപോലെ തന്നെ സുരക്ഷിതമായി വാഹനം ഓടിക്കുന്നതിന് ആവശ്യമായ മര്മ്മപ്രധാന മോട്ടോര് നൈപുണ്യങ്ങള് എന്നിവയെ മാറ്റിമറിക്കുന്ന വിധത്തില് മദ്യം ബാധിക്കുന്നു. യഥാര്ത്ഥത്തില് അങ്ങനെ അല്ലാത്തപ്പോള് തന്നെ നിങ്ങള് സാധാരണ മട്ടിലാണ് വാഹം ഓടിക്കുന്നത് എന്ന് ചിന്തിക്കാന് വളരെ എളുപ്പമാണ്.

ഇവ പരിഗണിക്കുക:

* സമീപകാലത്ത് നടത്തിയ ഒരു സര്വ്വേയില് വെളിവായത് മുംബൈയും ഡല്ഹിയും പോലെയുള്ള മെട്രോപൊളിറ്റന് നഗരങ്ങളാണ് മദ്യപിച്ചുള്ള വാഹനമോടിക്കലിന് ഏറ്റവുമധികം സാക്ഷിയാകുന്നതെന്ന് കാണപ്പെട്ടു. പാര്ട്ടിയില് പങ്കെടുക്കുന്നവര് ഏറ്റവുമധികം പാര്ക്കുന്നത് ഈ നഗരങ്ങളിലാണ്.

*കഴിഞ്ഞ അഞ്ചു വര്ഷത്തിനിടയില് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ പ്രോസിക്യൂഷന് നിരക്ക് 16 മടങ്ങ് വര്ദ്ധിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ബ്രെത്ത്-അനലൈസറിനൊപ്പം സജ്ജമായ ഒരു പൊലിസ് സംഘത്തെ നിങ്ങള്ക്ക് നേരിടേണ്ടിവരാനുള്ള സാദ്ധ്യത അധികമാണ്.

*റോഡ് അപകടങ്ങളില് മരണത്തിനുള്ള ഏറ്റവും മുഖ്യ കാരണം മദ്യപിച്ച് വാഹനമോടിക്കലാണ്. ലോകത്തില് ഏറ്റവുമധികം റോഡ് അപകടങ്ങള് സംഭവിക്കുന്നത് ഇന്ത്യയിലാണ്. യാദൃച്ഛികമെന്നു പറയട്ടെ, ഓരോ വര്ഷവും ഈ സംഖ്യ വര്ദ്ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.